M A Yusuff Ali Extends Immediate Help For Youth To Bring Father’s Body Back Home From Saudi <br /> <br />ജോലിക്കിടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ച അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കണം. അതിന് എബിന് മുന്നില്‍ യാതൊരു വഴിയുമില്ലായിരുന്നു. ലോക കേരളസഭയിലെ ഓപ്പണ്‍ ഫോറത്തില്‍ ഡോ.എം എ യൂസഫലിയെ കാണാന്‍ എബിന്‍ വന്നത് ആ നോവും പേറിക്കൊണ്ടാണ്. അദ്ദേഹത്തെ കാണാനാവുമെന്നോ ആവശ്യം അറിയിക്കാനാവുമെന്നോ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. എങ്കിലും എബിന്‍ പ്രതീക്ഷ കൈവിട്ടില്ല